കൊടുമൺ അരി

കമ്പനി നിയമ പ്രകാരം ഉത്തമ കാർഷിക രീതികൾ പിന്തുടരുന്ന കർഷകരിൽ നിന്നാണ് നെല്ല് സംഭരിചാണ് കൊടുമൺ റൈസ് തയ്യാറാക്കുന്നത് .അരിക്ക് കീടനാശിനി അവശിഷ്ടമില്ല എന്ന കാർഷിക സർവകലാശാല സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്.ഇതിൽ പ്രാദേശികമായി ലഭിക്കുന്ന മറ്റു അരികളേക്കാൾ തവിടു ശതമാനം കൂടുതലാണ് .സംഭരിക്കുന്ന നെല്ല് കമ്പനിയുടെ മേൽനോട്ടത്തിൽ സംസ്കരിച്ചു ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ചു പായ്ക്ക് ചെയ്യുന്നു.

100 ശതമാനം തവിടുള്ള അരി

തവിട് ഒട്ടും നഷ്ടപ്പെടുത്താതെ തയ്യാറാക്കിയത് .നാരുകളാലും ആന്റിഓക്സിഡന്റുകളാലും സമ്പന്നം .

FPCKODUMONLTD

രക്തശാലി

100 ശതമാനം തവിടുള്ള ഔഷധ അരി .വിറ്റാമിൻ ,കാൽസ്യം,ഇരുമ്പ് എന്നിവയുടെ കലവറ .

ഞവര

തവിടു ശതമാനം കൂടുതലുള്ള ഔഷധ അരി .പാലിൽ തയ്യാറാക്കുന്ന ഞവര അരിപൊടിയുടെ കുറുക്കിന് മുലപ്പാലിൻറെ അളവ് വർധിപ്പിക്കാനുള്ള കഴിവുള്ളതിനാൽ പാലൂട്ടുന്ന അമ്മമാർക്ക് ഉത്തമം .മുലകുടി മാറിയ കുഞ്ഞുങ്ങൾക്കും നൽകാവുന്ന ഭക്ഷണം .കൂടാതെ ആന്തരികമായി ഉണ്ടാകുന്ന മുറിവുകൾ ഉണക്കാൻ സഹായിക്കും .സോറിയാസിസ് ,മറ്റ് ചർമ്മ രോഗങ്ങൾ എന്നിവക്ക് ഞവര പേസ്റ്റ് ഉത്തമം .

പച്ചരി

ദോശ,ഇഡലി,അപ്പം,പായസം തുടങ്ങിയ പോഷക സമൃദ്ധമായ വിഭവങ്ങൾ തയ്യാറാക്കാൻ ഉത്തമം .

നുറുക്കരി

ബേബി ഫുഡ് ,പുഡിങ്‌സ് തുടങ്ങിയവ തയ്യാറാക്കാൻ ഉത്തമം

തവിട്

പേസ്റ്ററി ,തവിടു കേക്ക് ,കുക്കീസ്‌ തുടങ്ങിയവ തയ്യാറാക്കാൻ ഉത്തമം.

മുളപ്പിച്ച അരി

കൂടുതൽ പോഷക മൂല്യമുള്ള ഒരു നൂതന ഉത്പന്നം . മുളപ്പിച്ച അരിക്ക് സാധാരണ അരിയെക്കാൾ നാലിരട്ടി ഗാമ അമിനോ ബുട്ടിരിക് ആസിഡിന്റെ അളവും ആന്റിഓക്സിഡന്റുകൾ ,വിറ്റാമിൻ ഇ ,പ്രോടീൻ ,ആരോഗ്യത്തിന് ഗുണകരമായ കൊഴുപ്പുകൾ ,നാരുകൾ തുടങ്ങിയവ കൂടുതലാണെന്നു കോന്നിയിലെ കൌൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലൊപ്മെന്റ് സെന്റർ സാഷ്യപെടുത്തിയിട്ടുണ്ട് .കൂടാതെ താഴ്ന്ന ഗ്ലൈസിമിക് ഇൻഡക്സ് ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്

കറുത്ത അരി

പ്രധാനമായും കോഴിത്തീറ്റക്കായി ഉപയോഗിക്കുന്നു .

x

കോൺടാക്ട്

    ML